Friday, June 27, 2008

എന്റെ അമ്മക്ക്‌

ഞാൻ ഇവിടെ പുതിയതാണ്‌. ആദ്യത്തെ കവിത അമ്മക്ക്‌ ആവട്ടെ
എന്റെ അമ്മക്ക്‌

അറിവിന്റെ പാലാഴി എന്നിൽ നിറച്ചൊരു
കനിവിന്റെ നിറകുടമായൊരമ്മേ
ദയവിൻ മുലപ്പാൽ എനിക്കായ്‌ ചുരത്തിയ
അലിവിന്റെ സാഗരമായൊരമ്മേ

ഒരു മൺച്ചിരാതിൽ വെളിചചചത്തിൽ നിന്നു നീ
ഉലകിൻ പ്രകാശം ചൊരിഞ്ഞു തന്നു.
തെറ്റു പൊറുത്തെന്നെ ആലിംഗനം ചെയ്തു
എല്ലാം മറക്കാൻ പറഞ്ഞൊരമ്മേ

എങ്ങനെ നിന്നെ മറക്കുവാനാമെന്നിൽ
ബാഷ്പബിന്ദുക്കൾ നിറയുന്നിതാ
എതൃയൊ തെറ്റുകൾ ചെയ്തു ഞാൻ എങ്കിലും
എല്ലാം ക്ഷമിക്കുമാ കൃപാനിധി
എല്ലാം പൊറുക്കണെയെന്നൊരു പ്രാർദ്ധന
എന്നും എനിക്കുണ്ട്‌ നിന്റെ മുന്നിൽ

ഇനി ഒരു ജന്മമുണ്ടെങ്കിലതിലുമെ
നിൻ മകളായി പിറക്കണം ഞാൻ
അതിനെന്തു പുണ്യ്യമിന്നു ഞാൻ ചെയ്യണം
അറിവുള്ള ദൈവങ്ങളേയരുളൂ

ഈ അർത്ഥനയൊടെയെന്നും
ജഗദീശൻമുന്നിലിതാ ഞാൻ തല കുനിഞ്ഞു നിൽപൂ